ജീന്‍ പോളിനെതിരെ പരാതി നല്‍കിയ ആ നടി താനല്ലെന്ന് ആര്യ

സംവിധായകന്‍ ജീന്‍ പോളിനും, ശ്രീനാഥ് ഭാസിയ്ക്കും എതിരെ പരാതി നല്‍കിയത് താനല്ലെന്ന് വെളിപ്പെടുത്തലുമായി നടിയും അവതാരകയുമായ ആര്യ രംഗത്ത്. ആര്യയാണ് പരാതിക്കാരി എന്ന രീതിയില്‍ വ്യാപകമായി പ്രചാരണം നടക്കുകയും, നിരവധി പേര്‍ മെസേജ് അയക്കുകയും ചെയ്തതിനെ തുടര്‍ന്നതിനാലാണ് അത് താനല്ലെന്ന വെളിപ്പെടുത്തലുമായി ആര്യ രംഗത്ത് എത്തിയിരിക്കുന്നത്.
ഹണിബീ 2ല്‍ ആര്യയും അഭിനയിച്ചിരുന്നു. ഇക്കാരണം കൊണ്ടാണ് പരാതിക്കാരി ആര്യയാണെന്ന പ്രചരണം നടന്നത്. എന്നാല്‍ സൗഹാര്‍ദ്ദവും, സുരക്ഷിതവുമായ അന്തരീക്ഷമായിരുന്നു സിനിമാ സെറ്റിലെന്നാണ് ആര്യ ഫെയ്സ് ബുക്കിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. മാത്രമല്ല ജീന്‍ പോള്‍ ലാലിന്റെ ഭാര്യയും മകനും മുഴുവന്‍ സമയം സിനിമാ സെറ്റില്‍ ഉണ്ടായിരുന്നു, വനിതാ അഭിനേതാക്കള്‍ക്ക് വേണ്ടത്ര പരിഗണനയും ബഹുമാനവും സെറ്റില്‍ ലഭിച്ചിരുന്നെന്നും ആര്യ വ്യക്തമാക്കി.
arya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here