Advertisement

ദൂരദർശന് വേണം പുതിയ ലോഗോ

July 26, 2017
1 minute Read
doordarshan needs new logo

ഒരു കാലത്ത് ഇന്ത്യൻ ടെലിവിഷന്റെ മുഖമുദ്രയായിരുന്ന ദൂരദർശന്റെ ലോഗോ മാറുന്നു. യുവാക്കളെ കൂടുതലായി ആകർഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി നിലവിലുള്ള, മനുഷ്യകണ്ണിനെ അനുസ്മരിപ്പിക്കുന്ന ലോഗോ മാറ്റാനാണ് അധികൃതരുടെ തീരുമാനം. എന്നാൽ ഡിഡി ചാനലുകളുമായി ബന്ധപ്പെട്ട ‘ഗൃഹാതുരത്വം’ നിലനിറുത്തിക്കൊണ്ടുള്ള മാറ്റങ്ങളാവും നിലവിൽ വരിക. പുതിയ ലോഗോ രൂപകൽപന ചെയ്യുന്നതിനായി ഒരു മത്സരം സംഘടിപ്പിക്കാനും അധികൃതർ ആലോചിക്കുന്നു.

1959ലാണ് ഇപ്പോഴത്തെ ലോഗോ രൂപകൽപ്പന ചെയ്തത്. ഇപ്പോൾ ദൂരദർശന് കീഴിൽ 23 ചാനലുകളാണ് സംപ്രേക്ഷണം ചെയ്യുന്നത്. ലോഗോ മത്സരത്തിലെ വിജയിക്ക് ഒരു ലക്ഷം രൂപ സമ്മാനമായി നൽകും. ദൂർദർശന്റെ ഗൃഹാതുരത്വത്തോടൊപ്പം പുതിയ ഇന്ത്യയുടെ അഭിലാഷങ്ങളും പ്രതിഫലിക്കുന്നതായിരിക്കും പുതിയ ലോഗോ. ലോഗോ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 13 ആണ്.

doordarshan needs new logo

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top