ഡ്രൈവറില്ലാ കാറുകൾക്ക് ഇന്ത്യയിൽ അനുമതിയില്ല

ഡ്രൈവറില്ലാ കാറുകൾ ഇന്ത്യയിൽ ഉണ്ടാകില്ലെന്ന് സൂചിപ്പിച്ച് കേന്ദ്ര ഗതാഗതമന്ത്രി നിധിൻ ഗഡ്കരി. ഡ്രൈവറില്ലാ കാറുകൾക്ക് ഇന്ത്യയിൽ അനുമതി നൽകാനാവില്ലെന്ന് ഗഡ്കരി പറഞ്ഞു. ഇത് രാജ്യത്ത് തൊഴിലില്ലായ്മ സൃഷ്ടിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദേശ രാജ്യങ്ങളിൽ പരീക്ഷിച്ച് വിജയിച്ചവയാണ് ഡ്രൈവറില്ലാ കാറുകൾ.
മികച്ച ഡ്രൈവർമാർക്ക് ജോലി നൽകുകന്നതിലാണ് സർക്കാരിന് മുൻഗണന. ഈ മേഖലയിൽ ധാരാളം തൊഴിൽ സാധ്യതകൾ ഇന്ത്യയിലുണ്ട്. തൊഴിലില്ലായ്മക്ക് ടെക്‌നോളജി മൂലം പരിഹാരം കാണാൻ കഴിയില്ല. റോഡുകളിൽ നിന്ന് കാറുകൾ കുറച്ച് പൊതുഗതാഗത സംവിധാനം ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത്. പ്രകൃതിക്ക് ദോഷം വരാത്ത രൂപത്തിൽ ഇലക്ട്രോണിക്, ബയോ ഡീസൽ, സി.എൻ.ജി, ബയോഗ്യാസ് എന്നീ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്കാണ് പ്രാധാന്യം നൽകുന്നതെന്നും ഗഡ്കരി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here