Advertisement

10-ാം വാർഷികത്തിൽ ചരിത്ര നേട്ടം; ഹ്യുണ്ടായ് ക്രെറ്റ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡൽ

8 hours ago
2 minutes Read

ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ജനപ്രിയ എസ്‌യുവിയായ ക്രെറ്റ, 2025 ജൂൺ മാസത്തിൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാർ എന്ന നേട്ടം സ്വന്തമാക്കി. ഈ മാസം മാത്രം 15,786 യൂണിറ്റ് ക്രെറ്റ വിൽക്കപ്പെട്ടതായി കമ്പനി അറിയിച്ചു.

2025-ൽ ഇതുവരെ (ജനുവരി മുതൽ ജൂൺ വരെ) ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റു പോയ എസ്‌യുവി ക്രെറ്റ തന്നെയാണ്. മാർച്ച്, ഏപ്രിൽ, ജൂൺ മാസങ്ങളിലും എല്ലാ മോഡലുകളെയും പിന്നിലാക്കി ക്രെറ്റ ഏറ്റവുമധികം വിൽപ്പന നേടിയ മോഡലായി മാറി.

“2015-ൽ ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച ക്രെറ്റ, ഇന്ന് 1.2 ദശലക്ഷത്തിലധികം ഉപഭോക്താക്കളുടെയും വിശ്വാസവാഹനമായി മാറിയിരിക്കുകയാണ്. അതിന്റെ 10-ാം വാർഷികത്തിൽ കിട്ടിയ ഈ നേട്ടം, ഹ്യുണ്ടായിയോടൊപ്പം ഇന്ത്യൻ ഉപഭോക്താക്കളും ആഘോഷിക്കുകയാണ്,” – ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ തരുണ്‍ ഗാർഗ് പറഞ്ഞു.

2015 മുതൽ ഓരോ വർഷവും ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റു പോകുന്ന മിഡ്-സൈസ് എസ്‌യുവി എന്ന സ്ഥാനം ക്രെറ്റ നിലനിർത്തിയിട്ടുണ്ട്. പുതിയ സാങ്കേതികവിദ്യ, ആധുനിക ഡിസൈൻ, സുരക്ഷാ സവിശേഷതകൾ എന്നിവയാണ് ഉപഭോക്താക്കളെ ക്രെറ്റയിലേക്ക് ആകർഷിക്കുന്നത്. ഇപ്പോൾ പുറത്തിറങ്ങിയ ക്രെറ്റ ഇലക്ട്രിക് പതിപ്പിലൂടെ, ഹ്യുണ്ടായ് ഗ്രീൻ മൊബിലിറ്റിയിലേക്കുള്ള മാറ്റത്തിനും തുടക്കം കുറിച്ചിട്ടുണ്ട്.

Story Highlights : Hyundai CRETA becomes the Highest Selling Passenger Vehicle in India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top