ഇവിടെ വരെ എത്താന്‍ ഒരുപാട് സ്ട്രെസ് വേണ്ടി വന്നു: മഞ്ജു വാര്യര്‍

അമേരിക്കയില്‍ അവാര്‍ഡ് സ്വീകരിക്കാനായി വരാന്‍ ഒരുപാട് അധ്വാനം വേണ്ടി വന്നെന്ന് നടി മഞ്ജുവാര്യര്‍. അമേരിക്കയില്‍ നടന്ന നാഫ ഫിലിം അവാര്‍ഡ്സില്‍ മികച്ച നടിയ്ക്കുള്ള പുരസ്കാരം വാങ്ങിയ ശേഷം നടത്തിയ മറുപടി പ്രസംഗത്തിലാണ് മഞ്ജുവാര്യര്‍ ഇങ്ങനെ വ്യക്തമാക്കിയത്. ഇവിടെ എത്താന്‍ കഴിയില്ലെന്ന് തീരമാനിക്കേണ്ട ദിവസങ്ങളായിരുന്നു കടന്ന് പോയത്. അത്തരം ഒരു സ്ട്രസ്സിലൂടെയാണ് കടന്ന് പോയതെന്നാണ് മഞ്ജു വാര്യര്‍ പറഞ്ഞത്.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനാല്‍ മഞ്ജു വാര്യര്‍ക്ക് വിദേശയാത്രയ്ക്ക് അനുമതി നല്‍കില്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
വേട്ട, കരിങ്കുന്നം സിക്സ് എസ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മഞ്ജുവാര്യര്‍ക്ക് മികച്ച നടിയ്ക്കുള്ള പുരസ്കാരം ലഭിച്ചത്. രാജേഷ് പിള്ളയ്ക്ക് അവാര്‍ഡ് സമര്‍പ്പിക്കുന്നതായി മഞ്ജു പറഞ്ഞു.
manju warrier, nafa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here