‘പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്, ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഉള്ളപ്പോള്‍ ആണ്‍കരുത്തുള്ള പ്രതിമവേണം’;വിവാദ പരാമര്‍ശവുമായി അലന്‍സിയര്‍

സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെതിരായ നടന്‍ അലന്‍സിയറിന്റെ വിചിത്ര ആരോപണം വിവാദത്തില്‍. പുരസ്‌കാര വിതരണ വേദിയില്‍ വച്ച് പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്ന് അലന്‍സിയര്‍ പറഞ്ഞതാണ് വിവാദമാകുന്നത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്‍പ്പം നല്‍കണമെന്ന് അലന്‍സിയര്‍ പറയുന്നു. ആണ്‍കരുത്തുള്ള പ്രതിമ നല്‍കുന്ന അന്ന് താന്‍ അഭിനയം നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. (Actor alencier controversial remark in State film award distribution)
ഇതൊടൊപ്പം ചലച്ചിത്ര പുരസ്‌കാര തുക വര്‍ധിപ്പിക്കണമെന്ന ആവശ്യവും അലന്‍സിയര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരമായി 25,000 രൂപ തന്ന് അപമാനിക്കരുതെന്ന് അലന്‍സിയര്‍ വിമര്‍ശിച്ചു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പുരസ്‌കാര വിതരണ വേദിയിലായിരുന്നു അലന്‍സിയറിന്റെ വിമര്‍ശനങ്ങള്‍.
Read Also: നിപ: ലക്ഷണങ്ങളും പ്രതിരോധവും അറിയാം…
അലന്‍സിയറിനെ കൂടാതെ മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, വിന്‍സി അലോഷ്യസ്, ലിജോ ജോസ് പെല്ലിശ്ശേരി, മഹേഷ് നാരായണന്‍, എം.ജയചന്ദ്രന്‍, റഫീക്ക് അഹമ്മദ്, രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തുടങ്ങി പുരസ്‌കാരത്തിന് അര്‍ഹരായ 47 ചലച്ചിത്ര പ്രതിഭകള്‍ വന്നെത്തിയ വേദിയിലായിരുന്നു വിവാദ പരാമര്‍ശനം. അപ്പന്‍ സിനിമയുടെ പ്രകടനത്തിനുള്ള സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷമായിരുന്നു അലന്‍സിയറിന്റെ പ്രതികരണം.
Story Highlights: Actor alencier controversial remark in State film award distribution
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here