ഇതെന്റെ തൊഴിൽ, അതിനു വേണ്ടി ഞാനെന്ത് വേഷവും കെട്ടും ; അലൻസിയർ

അടുത്തിടെ മോഡൽ നിള നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടൻ അലൻസിയർ അഭിനയിക്കുന്നുവെന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. അഡൽറ്റ് വെബ് സീരീസിൽ അഭിനയിക്കുന്നതിൽ നടനെതിരെ വലിയ രീതിയിൽ പ്രതിഷേധമുയർന്നതിന്റെ പശ്ചാത്തലത്തിൽ നിള നമ്പ്യാരും അലൻസിയറും ഇപ്പോൾ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ്.
അടുത്തിടെ താൻ അലൻസിയറിനെ വെച്ച് സംവിധാനം ചെയ്യുന്ന ചിത്രം തന്റെ യൂട്യൂബ് ചാനലിലൂടെ റീലിസ് ചെയ്യുമെന്ന രീതിയിൽ മാധ്യമങ്ങൾ വാർത്ത പ്രചരിപ്പിച്ചിരുന്നുവെന്നും, എന്നാൽ അലന്സിയറെ പോലൊരു നടനെ വെച്ച് താൻ എന്തിനാണ് യൂട്യൂബ് ചാനലിൽ ചിത്രം റിലീസ് ചെയുന്നത് എന്നും ചിത്രം തന്റെ തന്നെ ഒടിടി പ്ലാറ്റഫോമിലൂടെയാവും ചിത്രത്തിന്റെ റിലീസ് എന്നും നിള നമ്പ്യാർ പറഞ്ഞു.
തന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം ചാനലിലൂടെയാണ് നിള നമ്പ്യാർ വിഷയത്തിൽ പ്രതികരിച്ചത്. വിവാദത്തിൽ വിശദീകരണം നടത്തിയ വിഡിയോയിൽ ഈ വിഷയത്തെ കുറിച്ചുള്ള അലൻസിയറിന്റെ പ്രതികരണവും നിള നമ്പ്യാർ ഉൾപ്പെടുത്തിയിരുന്നു.
” ഞാനെന്റെ ഡ്യൂട്ടി ചെയ്യുന്നു, അതിനു മറ്റുള്ളവന്റെ ചരിത്രവും ചാരിത്ര്യവും അന്വേഷിക്കേണ്ട കാര്യമെനിക്കില്ല, ഞാൻ അഭിനയിക്കും, അതെന്റെ തൊഴിലാണ്, ആ തൊഴിൽ മേഖലയിൽ എന്ത് വേഷം കെട്ടാനും ഞാൻ തയാറാണ്, ഞാൻ ലജ്ജിക്കുന്നു നിങ്ങളെയോർത്ത്. എന്തിനാണ് നിങ്ങൾ പദ്മരാജന്റെയും, ഭാരതന്റെയും, അടൂർ സാറിന്റെയും ഒക്കെ സിനിമകൾ ആഘോഷിക്കുന്നത്? ആ വിവരമുണ്ടോ? വിവരക്കേടില്ലാത്തവരോട് എനിക്ക് സംസാരിക്കാൻ താല്പര്യമില്ല. പട്ടികൾ കുരയ്ക്കും, അതിനെ കല്ലെറിയാൻ നിന്നാൽ, എന്നും കല്ലെറിഞ്ഞുകൊണ്ടിരിക്കേണ്ടി വരും” അലൻസിയർ പറഞ്ഞു.
പുതിയതായി തുടങ്ങുന്ന ഒടിടി പ്ലാറ്റ്ഫോം തന്റെ സമ്പാദ്യമെല്ലാം മാറ്റി വെച്ച്, ജീവിതത്തിലെ അവസാന ശ്രമമാണ്. അതുകൊണ്ട് ഈ ചിത്രം കാണുന്നതിനു മുൻപ് ആരും വിലയിരുത്തരുത് എന്ന് മാത്രമാണ് പറയാനുള്ളത് എന്നും, താൻ ഒടിടി പ്ലാറ്റ്ഫോം തുടങ്ങിയതൊരു പ്രൊഡ്യൂസറെ കിട്ടാഞ്ഞിട്ടല്ല, ഒരു അഡൽറ്റ് മോഡലായ താൻ ഒരു പ്രൊഡ്യൂസറെ സമീപിച്ചാൽ അവരൊക്കെ തന്നോട് എന്താണ് ആവശ്യപ്പെടുക എന്ന് നിങ്ങൾക്ക് തന്നെ അറിയില്ലേ, എന്നും നിള നമ്പ്യാർ കൂട്ടിച്ചേർത്തു.
കുട്ടിക്കാനത്ത് ചിത്രീകരണം പുരോഗമിക്കുന്ന ‘ലോല കോട്ടേജ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബ്ലെസ്സി സിൽവസ്റ്റർ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
Story Highlights : This is my profession, and I will wear any garb for it; Alencier
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here