ഒബാമ കെയർ റദ്ദാക്കാനുള്ള ട്രംപിന്റെ നീക്കം വിജയം കണ്ടത് ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ

ബറാക് ഒബാമ പ്രസിഡന്റായിരിക്കെ നടപ്പാക്കിയ ആരോഗ്യ പദ്ധതിയായ ഒബാമ കെയർ റദ്ദാക്കാനും പുതിയ സംവിധാനം കൊണ്ടുവരാനുമുള്ള ട്രംപിന്റെ നീക്കത്തിന് യു.എസ് സെനറ്റിന്റെ അംഗീകാരം. ഒബാമ കെയർ റദ്ദാക്കി റിപ്പബ്ലിക്കൻ ഹെൽത്ത് കെയർ ബിൽ കൊണ്ടു വരുന്നതിനുള്ള ചർച്ചക്ക് സെനറ്റിന്റെ അനുമതി ലഭിച്ചു. വെറും ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ട്രംപ് അനുകൂലികൾ വിജയം നേടിയത്.
51 വോട്ടുകളാണ് ഒബാമ കെയറിനെതിരെ ലഭിച്ചത്. ആദ്യം ഇരു പക്ഷവും 50 50 എന്ന നിലയിലായിരുന്നു. വൈസ് പ്രസിഡന്റ് മൈക് പെൻസിന്റെ വോട്ടാണ് ട്രംപിന് തുണയായത്.
ഒബാമ കെയർ പദ്ധതി അവസാനിപ്പിക്കും എന്നത് തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ഡൊണൾഡ് ട്രംപിന്റെ മുഖ്യവാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. യു.എസ് പ്രസിഡന്റായി സ്ഥാനമേറ്റതിന് ശേഷമുള്ള ആദ്യ ഉത്തരവിൽ ഒബാമ ഭരണത്തിന്റെ അവശേഷിപ്പുകളിൽ മുഖ്യമായ ഒബാമ കെയർ പദ്ധതി അവസാനിപ്പിക്കാൻ ട്രംപ് നിർദേശം നിൽകിയിരുന്നു. ട്രംപിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായിരുന്നു ഒബാമ കെയർ ഉടച്ചുവാർത്തുകൊണ്ടുള്ള പുതിയ ഇൻഷുറൻസ് പദ്ധതി.
senate votes down obama care
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here