ഇന്ന് രാത്രി സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

load shedding today

ഇന്ന് രാത്രി കേരളത്തിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. വൈകീട്ട് 6.45 മുതൽ രാത്രി 10.45 വരെയാണ് നിയന്ത്രണം. ഓരോ സ്ഥലത്തും 15 മിനിറ്റ് വീതമാണ് ലോഡ് ഷെഡ്ഡിങ്ങ്. കേന്ദ്ര വൈദ്യുതിവിഹിതത്തിൽ വന്ന കുറവാണ് ലോഡ് ഷെഡ്ഡിങ്ങിന് കാരണം.

കേന്ദ്ര വൈദ്യുതി വിഹിതത്തിൽ 450 മെഗാവാട്ട് കുറവുണ്ടായതിനെ തുടർന്നാണ് സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി ഉണ്ടായത്. ഇതോടെ ആഭ്യന്തര വൈദ്യുതി ഉൽപ്പാദനം ഇരട്ടിയായി ഉയർത്തി. പ്രതീക്ഷിച്ച കാലവർഷം ലഭിക്കാതെ അണക്കെട്ടുകളിൽ ജലനിരപ്പ് താഴ്ന്നു നിൽക്കെ ആഭ്യന്തര ഉൽപ്പാദനം ഉയർത്തേണ്ടി വന്നത് വൈദ്യുതി ബോർഡിന് തിരിച്ചടിയായി. ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അരമണിക്കൂർ വീതം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. തകരാർ പരിഹരിക്കാനായില്ലെങ്കിൽ നിയന്ത്രണം ഇന്നും തുടരും.

load shedding today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top