എം കെ സ്റ്റാലിൻ അറസ്റ്റിൽ

mk stalin

ഡിഎംകെ വർക്കിംഗ് പ്രസിഡന്റ് എം കെ സ്റ്റാലിനെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ മണ്ഡലത്തിലെ ജലസംഭരണിയുമായി ബന്ധപ്പെട്ട് നടക്കുന്ന സമരത്തിൽ അണിചേരാൻ ഡിഎംകെ പ്രവർത്തകർക്കൊപ്പം കോയമ്പത്തൂരിൽനിന്ന് സേലത്തേക്ക് പോകും വഴിയാണ് അറസ്റ്റ്. കോയമ്പത്തൂരിൽനിന്ന് റോഡ് മാർഗ്ഗം പ്രവർത്തകർക്കൊപ്പം നീങ്ങുകയായിരുന്ന സ്റ്റാലിനെ പോലീസ് കണിയൂർ ടോൾ പ്ലാസയിൽവച്ച് തടയുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top