ഇന്ത്യൻ മനശാസ്ത്ര ചരിത്രത്തിന്റെ ആരംഭം ഭഗവത്ഗീതയിലൂടെയെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അധ്യക്ഷൻ

മനശാസ്ത്ര പ്രശ്‌നങ്ങൾക്ക് ഉത്തരം നൽകാനുള്ള ദർശനങ്ങൾ മഹാഭാരതത്തിലുണ്ടെന്ന് ഐഎംഎ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) അധ്യക്ഷൻ ഡോ. കെ കെ അഗർവാൾ. ഏറ്റവും അധികം ആഘോഷിക്കപ്പെട്ട കൗൺസിലർ കൃഷ്ണനാണെന്നും ഭഗവത്ഗീതയെ ഉദ്ധരിച്ച് അഗർവാൾ പറഞ്ഞു.
മനശാസ്ത്ര രംഗത്ത് ഇന്ത്യയിലെ ഇതിഹാസങ്ങളുടെ സ്വാധീനത്തെ കുറിച്ച് ഇക്വേറ്റർ ലൈൻ മാഗസിനിൽ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം പരാമർശിക്കുന്നത്.
ഇന്ത്യൻ മനശാസ്ത്ര ചരിത്രത്തിന്റെ ആരംഭം കൃഷ്ണൻ അർജുനന് നൽകുന്ന ഗീതോപദേശത്തിലൂടെയാണെന്നും ലേഖനത്തിൽ പറയുന്നു. വേദകാലഘട്ടത്തിൽ മാനസിരോഗത്തിന് മരുന്ന് നൽകിയിരുന്നില്ല. പകരം മാനസികാരോഗ്യം വീണ്ടെടുക്കുകയാണ് ചെയ്തിരുന്നതെന്നും ലേഖനത്തിൽ അഗർവാൾ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here