കാറുകൾക്ക് മുന്നിൽനിന്ന് ഫോട്ടോ എടുക്കുന്നവർ സൂക്ഷിക്കുക; ആദായ നികുതി വകുപ്പിന്റെ പിടിവീഴും

ആഡംബര കാറുകൾക്ക് മുന്നിൽനിന്ന് ഫോട്ടോ എടുക്കുന്നവർ ശ്രദ്ധിക്കുക, നിങ്ങൾക്ക് പിടിവീഴും. ഒരാളുടെ വരുമാനം പരിശോധിക്കാൻ ആധുനിക മാർഗ്ഗങ്ങൾ തേടുകയാണ് ആദായ നികുതി വകുപ്പ്. പുത്തൻ കാറിനോ, ആഡംബര കോട്ടേജുകൾക്കോ മുന്നിൽനിന്ന് എടുക്കുന്ന ഫോട്ടോ ഇൻസ്റ്റഗ്രാമിലോ ഫേസ്ബുക്കിലോ മറ്റോ പോസ്റ്റ് ചെയ്താൽ അവ പരിശോധിക്കപ്പെടും.
വ്യക്തികളുടെ ചെലവാണ് ഇതിലൂടെ പരിശോധിക്കുക. ആദായ നികുതി റിട്ടേണിലൂടെ വെളിപ്പെടുത്തുന്ന വരുമാനവുമായി ഇത് താരതമ്യം ചെയ്യും. റെയ്ഡ് പോലുള്ള പഴയ രീതികളിൽനിന്ന് വിട്ട് സ്വകാര്യ വിവരങ്ങൾ ശേഖരിച്ചായിരിക്കും ഇനി പരിശോധന. വൻഇടപാടുകൾ പരിശോധിക്കുന്നതിനായി പ്രൊജക്ട് ഇൻസൈറ്റ് എന്ന പദ്ധതി ധനകാര്യമന്ത്രാലയം 2017 മെയിൽ കൊണ്ടുവന്നിരുന്നു. വിവിധ ഇടപാടുകൾക്ക് പാൻ നിർബന്ധമാക്കിയത് ഈ പദ്ധതിയുടെ ഭാഗമായാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here