ചിൽ സാറ ചിൽ; സാറ ഇവിടെയുണ്ട്

മഹേഷിന്റെ പ്രതികാരത്തിലെ ‘ചിൽ സാറ ചിൽ’ എന്ന ഡയലോഗ് പ്രേക്ഷകർ മറന്നുകാണില്ല. എൽദോച്ചന്റെ ഭാര്യ സാറയെയും. ഈ സാറ ഇപ്പോൾ എവിടെയാണെന്നല്ലേ… സാറ ഷൂട്ടിങ്ങിലാണ്. ആഷിക്ക് അബുവിന്റെ മായാനദി എന്ന ചിത്രത്തിലാണ് ഉണ്ണിമായ വീണ്ടും എത്തുന്നത്.
മഹേഷിന്റെ പ്രതികാരത്തിലെ എൽദോച്ചാന്റെ ഭാര്യയായ സാറയ്ക്ക് ചിത്ത്രതിൽ ചെറിയൊരു വേഷം മാത്രമേ ഉള്ളൂ എങ്കിലും ആരും മറക്കില്ല ആ രംഗം. ചിത്രത്തിന്റെ സംവിധായകൻ കൂടിയായ ദിലീഷ് പോത്തൻ എൽദോച്ചായന്റെ വേഷത്തിലെത്തിയപ്പോൾ സാറയായെത്തിയത് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ശ്യം പുഷ്‌കരന്റെ ഭാര്യ ഉണ്ണിമായയാണ്. ആർക്കിടെക്റ്റായ ഉണ്ണിമായ ജോലി രാജിവച്ചാണ് സിനിമയിലേക്ക് എത്തുന്നത്.
ടൊവിനോ നായകനായി എത്തുന്ന മഹാനദിയിൽ പുതിയ മേക്ക് ഓവറിലാണ് ഉണ്ണിമായ എത്തുന്നത്. ശ്യം പുഷ്‌കരനും ദിലീഷ് പോത്തനുമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഒപിഎം ഡ്രീം മിൽ സിനിമാസിന്റെയും അമൽ നീരദ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ ആഷിക് അബുവും അമൽ നീരദും ചേർന്നാണ് ചിത്രം നിർമിക്കുന്നത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here