ചിത്രയ്‌ക്കൊപ്പം പുറത്തായ രണ്ട് പേർ ലണ്ടനിലേക്ക്; ഒരാൾക്ക് വൈൽഡ് കാർഡ് എൻട്രി

ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ സ്വർണ്ണം നേടിയിട്ടും ലോക ചാംപ്യൻഷിപ്പിൽ നിന്ന് ചിത്രയെ പുറത്താക്കിയതിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണം ബലപ്പെടുന്നു. ചിത്രയ്‌ക്കൊപ്പം യോഗ്യതയില്ലെന്ന് ആരോപിച്ച പുറത്താക്കിയ രണ്ട് താരങ്ങൾ ലണ്ടനിൽ നടക്കുന്ന ലോക ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്നു. നേരത്തേ ടീമിൽനിന്ന് ഒഴിവാക്കിയ സ്റ്റീപ്പിൾ ചേസ് താരം സുധാ സിംഗ്, ദ്യുതി ചന്ദ് എന്നിവരാണ് ലണ്ടനിലേക്കുള്ള അന്തിമ പട്ടികയിലുള്ളത്.
ഇവരുടെ പേരുകൾ രണ്ടാമതൊരു എൻട്രിയായി അത്‌ലറ്റിക് ഫെഡറേഷൻ സമർപ്പിക്കുകയായിരുന്നു. വൈൽഡ് കാർഡ് എൻട്രി വഴിയാണ് ദ്യുതി ചന്ദ് സംഘത്തിൽ ഉൾപ്പെട്ടത്. ചിത്രയെ പങ്കെടുപ്പിക്കണമെന്ന ഹൈക്കോടതി വിധി നിലനിൽക്കെയാണ് ചിത്രയെ തഴഞ്ഞ് മറ്റുള്ളവർക്കായി വീണ്ടുമൊരു എൻട്രി നൽകിയിരിക്കുനന്ത്.
ലോക ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്ന അത്‌ലറ്റുകളുടെ പേര് രാജ്യാന്തര ഫെഡറേഷൻ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. 26 അംഗ ലിസ്റ്റാണ് പുറച്ചുവിട്ടത്.
എൻട്രികൾ അയക്കാനുളള അവസാന ദിവസം ഈ മാസം 24 ആയിരുന്നുവെന്നും വൈകി എത്തുന്ന എൻട്രികൾ സ്വീകരിക്കില്ലെന്നുമായിരന്നു ഹൈക്കോടതി വിധിയോടുള്ള അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here