കൊലവിളിച്ച് കൊലവെറി, ഗാനം കണ്ടത് പന്ത്രണ്ടര കോടി പേര്‍

ധനുഷ് പാടിയ കൊലവെറി പാട്ട് ഉണ്ടാക്കിയ ഓളം വര്‍ഷം ആറ് കഴിഞ്ഞിട്ടും അലയടിക്കുകയാണ്. കേവലം പത്ത് മിനിട്ടുകൊണ്ട് ധനുഷ് സംഗീതം പകര്‍ന്ന ഈ ഗാനം പന്ത്രണ്ടരക്കോടി പേരാണ് ഇതിനോടകം യു ട്യൂബില്‍ കണ്ടത്. ത്രീ എന്ന ചിത്രത്തിലെ ഗാനമാണിത്. വരികളും ധനുഷിന്റേത് തന്നെയാണ്.
നഗരം, ഗ്രാമം എന്ന വേര്‍തിരിവില്ലാതെ കൊലവെറിയ്ക്ക് ആരാധകരുണ്ടെന്നാണ് ഗൂഗിള്‍ ഏഷ്യാ പസഫിക് റീജണല്‍ ഡയറക്ടര്‍ അജയ് വിദ്യാസാഗര്‍ പറയുന്നു. ധനുഷിന്റെ ഭാര്യ ഐശ്വര്യ സംവിധാനം ചെയ്ത ചിത്രമാണിത്.
പടവും, പാട്ടും ഇറങ്ങിയ സമയത്ത് മുതിര്‍ന്നവരും ചെറുപ്പക്കാരും കുട്ടികളുമെല്ലാം കൊലവെറി ആരാധകരായിരുന്നു. അവരവരുടെ ഇഷ്ടത്തില്‍ പല കൊലവെറി വേര്‍ഷനുകളും ആരാധകര്‍ യു ട്യൂബില്‍ അപ് ലോഡും ചെയ്തിരുന്നു.
ഇതേ ഗാനം സോനു നിഗമിന്റെ മകന്‍ പാടിയതും ഹിറ്റായിരുന്നു. ഒരു കോടിയിലധികം പേരാണ് ആ വീഡിയോ കണ്ടത്.
kolaveri,Dhanush
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here