മഅദനി സുപ്രീം കോടതിയിലേക്ക്

ജാമ്യ വ്യവസ്ഥയില്‍ കര്‍ണ്ണാടക പോലീസ് ആവശ്യപ്പെട്ട ഭീമമായ തുകയില്‍ ഇളവ് ആവശ്യപ്പെട്ട് മദനി നാളെ സുപ്രീം കോടതിയെ സമീപിക്കും. 14 ലക്ഷം നല്‍കാന്‍ ആവില്ലെന്ന് കോടതിയെ അറിയിക്കും. മദനിയ്ക്ക് കേരളം സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് മഅദനിയുടെ കുടുംബവും പി.ഡി.പി നേതാക്കളും മുഖ്യമന്ത്രിയെ കാണും.
രണ്ട് എ.സി.പിമാരടക്കം 19 ഉദ്യോഗസ്ഥര്‍ക്കാണ് ചുമതലയുണ്ടാവുകയെന്നും ഇവര്‍ക്ക് 13 ദിവസത്തേക്കുള്ള ചിലവ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. 14,80,000 രൂപയാണിത്. പുറമെ വിമാനടിക്കറ്റ് നിരക്കുമുണ്ട്. കഴിഞ്ഞ തവണ കേരളത്തിലേക്ക് പോയപ്പോള്‍ രണ്ട് ഉദ്യോഗസ്ഥരുടെ ചെലവ് മാത്രമാണ് മദനി വഹിച്ചിരുന്നത്. ഇക്കാര്യം ഉന്നയിച്ച് പി.ഡി.പി നേതാക്കള്‍ അല്‍പസമയത്തിനകം മുഖ്യമന്ത്രിയെ കാണും. ഇതിന് ശേഷം മദനിയുടെ കുടുംബവും മുഖ്യമന്ത്രിയെ കാണും .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here