ലോട്ടറി വിൽപ്പന നിയമാനുസൃതമെന്ന് മിസോറാം സർക്കാർ

lottery ticket

മിസോറാം ലോട്ടറി വിൽപ്പനക്കെതിരെ നിലപാടെടുത്ത കേരള സർക്കാർ നടപടിയ്‌ക്കെതിരെ മിസോറാം സർക്കാർ പത്ര പരസ്യം നൽകി. മിസോറാം ലോട്ടറി വിൽപ്പന നിയമാനുസൃതമാണെന്നും കേരള സർക്കാർ നടപടി അന്യായമാണെന്നും ചൂണ്ടിക്കാട്ടിയാണ് പരസ്യം നൽകിയിരിക്കുന്നത്.

പാലക്കാട് നിന്ന് ടിക്കറ്റ് പിടിച്ചെടുത്തത് അനാവശ്യനടപടിയാണെന്നും മിസോറാം വാദിച്ചു. ലോട്ടറി വിൽപ്പനയെക്കുറിച്ച് സർക്കാരിനെ രേഖമൂലം അറിയിച്ചതാണ്. 1998 ലെ ലോട്ടറീസ് റെഗുലേഷൻ ആക്റ്റ് പ്രകാരമാണ് ലോട്ടറി വിൽപ്പന. പശ്ചിമ ബംഗാൾ, സിക്കിം, ഗോവ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ലോട്ടറി വിൽക്കുന്നുണ്ടെന്നും മിസോറാം സർക്കാർ പരസ്യത്തിൽ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top