സുനി പറഞ്ഞ മാഡം ദിലീപിനെ രക്ഷിക്കാനെന്ന് പോലീസ്

നടിയെ ആക്രമിച്ച കേസ്; മാഡം ഇല്ലെന്ന് പോലീസ്
നടിയെ ആക്രമിച്ച കേസിൽ ക്വട്ടേഷൻ നൽകിയത് ഒരു സ്ത്രീയാണെന്ന് മുഖ്യപ്രതി
പൾസർ സുനിയുടെ മൊഴി ദിലീപിനെ രക്ഷിക്കാനെന്ന് പോലീസ്. ക്വട്ടേഷന് പിന്നിൽ സ്ത്രീ ഇല്ലെന്ന് പോലീസ് നിഗമനത്തിലെത്തി.
ആക്രമിക്കുന്ന സമയത്ത് ഒരു സ്ത്രീയുടെ ക്വട്ടേഷനാണെന്ന് നടിയോട് സുനി പറഞ്ഞിരുന്നു. ഇത് ആദ്യം മൊഴി എടുത്തപ്പോൾ തന്നെ നടി പോലീസിനോടും വ്യക്തമാക്കിയിരുന്നു. പോലീസ് അന്വേഷണം ദിലീപിലേക്ക് എത്തിച്ചേരാതിരിക്കാനാണ് ഇതെന്നാണ് പോലീസ് വിലയിരുത്തൽ.
ദിലീപിന്റെ വിശ്വസ്തനാണ് പൾസർ. ജയിലിൽ നിന്ന് അയച്ച കത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ദിലീപിലേക്ക് അന്വേഷണം എത്താതിരിക്കാൻ സുനി തുടക്കത്തിൽ ശ്രമിച്ചിരുന്നു. ദിലൂപ് തന്നെ സാമ്പത്തികമായി സഹായിക്കുമെന്ന് സുനിയ്ക്ക് ഉറപ്പുണ്ടായിരുന്നു.
ഇതിനിടയിൽ ദിലീപിന്റെ രണ്ടാം ഭാര്യയാണ് മഞ്ജു എന്ന തരത്തിലുള്ള റിപ്പോർട്ടുകളുണ്ട്. ആദ്യഭാര്യ ഇപ്പോൾ വിദേശത്താണെന്നും ഇവരിൽനിന്ന് വിവരം ശേഖരിക്കാൻ പോലീസ് ശ്രമം നടത്തുന്നുണ്ടെന്നുമാണ് റിപ്പോർട്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here