ചിത്രയ്ക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാം; ഫെഡറേഷന് ഹൈക്കോടതിയുടെ വിമർശനം

ചിത്രയെ ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കണമെന്ന ഇടക്കാല ഉത്തരവിനെതിരായ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് അനുവദിച്ചു. ഉത്തരവ് നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് നടപടി. അതേ സമയം ചിത്രയെ ഒഴിവാക്കിയതിൽ ഫെഡറേഷന് വിമർശനം.
ഏഷ്യൻ ചാമ്പ്യനെ ഒഴിവാക്കിയത് നീതീകരിക്കാനാവില്ലന്ന് കോടതി വ്യക്തമാക്കി.
ഒഴിവാക്കിയതിലൂടെ ഫെഡറേഷൻ കായിക താരത്തിന്റെ മനോവീര്യം തകർത്തു. താരത്തിന്റെ ഒഴിവാക്കൽ കായിക രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അപ്പീൽ അനുവദിച്ച സാഹചര്യത്തിൽ ഹർജി പുതുക്കി സമർപ്പിക്കാൻ ചിത്രക്ക് കോടതി അനുമതി നൽകി.ചിത്രക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാമെന്നും കോടതി.
അതേസമയം കോടതിയലക്ഷ്യ ഹർജിയിൽ അത് ലറ്റിക് ഫെഡറേഷൻ
വിശദീകരണം നൽകണം. ഫെഡറേഷൻ സെക്രട്ടറി സി കെ വത്സരം സെലക്ഷൻ കമ്മിറ്റി ചെയർമാൻ ജി എസ് രൺധാവയും 22 നകം മറുപടി നൽകണമെന്നും കോടതി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here