യമനിൽ ചാവേറാക്രമണം; ആറ് യുഎഇ സൈനികർ കൊല്ലപ്പെട്ടു

yemen suicide attack

തെക്കൻ യമനിൽ അൽഖാഇദ നടത്തിയ ചാവേർ ആക്രമണത്തിൽ ആറു യു.എ.ഇ സൈനികർ കൊല്ലപ്പെട്ടു. യമനിലെ ശബ്‌വ പ്രവിശ്യയിൽ അടുത്തിടെ നിർമ്മിച്ച സൈനിക കേന്ദ്ര കവാടത്തിനരികിലാണ് സ്‌ഫോടനമുണ്ടായത്. വാഹനത്തിൽ എത്തിയ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ടു സൈനിക കവചിത വാഹനങ്ങൾ തകരുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

യു.എ.ഇ സൈന്യത്തിലെ എലൈറ്റ് യൂണിറ്റിലെ അംഗങ്ങളാണ് ആക്രമണത്തിനിരയായത്. ചില സൈനികരെ അൽഖാഇദ ഭീകരർ ബലം പ്രയോഗിച്ചു കൊണ്ട് പോയതായും റിപ്പോർട്ടുകളുണ്ട്. സഊദി അറേബ്യയുടെ നേതൃത്വത്തിൽ വിമതർക്കെതിരായ സഖ്യ സേനയിലെ അംഗമാണ് യു.എ.ഇ.

 

yemen suicide attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top