അങ്കമാലി യാർഡ് നവീകരണം; ആറ് തീവണ്ടികൾ റദ്ദാക്കി

train air services delay train delays due to works at arkonam girl fell from train angamaly yard renovation six trains suspended temporarily new railway terminal in ernakulam palaruvi express train stops todays service

അങ്കമാലിയിൽ യാർഡ് നവീകരണം നടക്കുന്നതിനാൽ വെള്ളിയാഴ്ച മുതൽ 12 വരെ ആറ് തീവണ്ടികൾ റദ്ദാക്കി. നാല് തീവണ്ടികൾ ഭാഗികമായും റദ്ദാക്കി. എറണാകുളം ജങ്ഷനിൽനിന്ന് രാവിലെ ആറിന് ഗുരുവായൂർക്ക് പുറപ്പെടുന്ന പാസഞ്ചർ തീവണ്ടിയും ഗുരുവായൂരിൽനിന്ന് ഉച്ചയ്ക്ക് ഒന്നിന് എറണാകുളം ജങ്ഷനിലേക്ക് പുറപ്പെടുന്ന തീവണ്ടിയും റദ്ദാക്കിയവയിലുൾപ്പെടുന്നു.

66611/66612 നന്പർ എറണാകുളം പാലക്കാട് എറണാകുളം മെമു സർവീസ്, 56373/56374 നമ്പർ ഗുരുവായൂർ തൃശ്ശൂർ ഗുരുവായൂർ പാസഞ്ചർ തീവണ്ടിയും 12 വരെ റദ്ദ് ചെയ്തു. 16307/16308 നമ്പർ ആലപ്പുഴ കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്?പ്രസ് വെള്ളി, ഞായർ ദിവസങ്ങളിൽ ചാലക്കുടി മുതൽ ആലപ്പുഴ വരെ സർവീസ് നടത്തില്ല.

angamaly yard renovation six trains suspended temporarily

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top