ബ്ലൂവെയിൽ ചോരക്കളി കേരളത്തിലും !!

കുട്ടികളുടെ ജീവനെടുക്കുന്ന ചോരക്കളി ബ്ലൂവെയിലിന്റെ വിളയാട്ടം കേരളത്തിലും. വിദ്യാർഥികളുടെ ജീവനെടുക്കുന്ന ബ്ലൂവെയിൽ ഓൺലൈൻ കളിക്ക് സമാനമായ പ്രവണതകൾ സംസ്ഥാനത്തും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ബ്ലേഡ്‌കൊണ്ടും കോമ്പസ്‌കൊണ്ടും കൈയിൽ ചിത്രങ്ങൾ വരയുന്ന വിദ്യാർഥികളെ കൊല്ലം ജില്ലയിലെ ചില സ്‌കൂളുകളിൽ കണ്ടെത്തി. ഹൈസ്‌കൂൾ തലത്തിലെ പെൺകുട്ടികളാണ് ജീവൻകൊണ്ടുള്ള ഈ കളി നടത്തുന്നത്.
രക്തം വരത്തക്കവിധം കൈയ്യിൽ ചിത്രങ്ങൾ വരയ്ക്കുകയാണ് കളിയുടെ രീതി. കൂട്ടുകാരിയുടെ പ്രേരണയാലാണ് തങ്ങൾ ഇങ്ങനെ ചെയ്തതെന്നാണ് ഇവരുടെ വിശദീകരണം. ജില്ലയിലെ മറ്റ് പല സ്‌കൂളുകളിലും ഇത്തരത്തിലുള്ള സംഭവങ്ങൾ നടന്നിട്ടുള്ളതായും വിവരങ്ങൾ പുറത്തുവരുന്നു.
അമ്പത് ദിവസം നീണ്ട് നിൽക്കുന്ന ബ്ലൂവെയിൽ കളിയിൽ ജീവൻ പൊലിഞ്ഞ കുട്ടികൾ ഏറെയാണ്. ഓരോ ദിവസവും ഓരോ വെല്ലുവിളികളാണ് അംഗങ്ങളാകുന്നവർക്ക് നൽകുന്നത്. സാഹസികമായ വെല്ലുവിളികൾക്കൊടുവിൽ ആത്മഹത്യയെന്ന വലിയ വെല്ലുവിളി മുന്നോട്ടുവയ്ക്കുന്നു. മുംബൈയിൽ മരണപ്പെട്ട പതിന്നാലുകാരനായ മൻപ്രീത് സിങ് ബ്ലൂവെയിൽ ഗെയിമിന്റെ രാജ്യത്തെ ആദ്യ ഇരയാണെന്ന സംശയം ഉയർന്നിരുന്നു.
blue whale killer game victims in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here