Advertisement

തക്കാളി സൂക്ഷിക്കാൻ എസ്ബിടിയിൽ ലോക്കർ; ലോണും നിക്ഷേപ സൗകര്യങ്ങളും വേറെ

August 5, 2017
0 minutes Read
tomato price rises

തക്കാളിയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ വ്യത്യസ്ത പ്രതിഷേധവുമായി ഉത്തർപ്രദേശിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ.

റെക്കോർഡ് വിലയിലെത്തിയിരിക്കുന്ന തക്കാളി സൂക്ഷിക്കാൻ എസ് ബി ടി ലോക്കർ സൗകര്യമാണ് കോൺഗ്രസ് പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. എസ് ബി ടി എന്നാൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ടൊമാറ്റോ. ലോക്കറിന് പുറമെ തക്കാളി പണയമായി സ്വീകരിച്ച് ലോൺ, ആകർഷകമായ പലിശ എന്നിവയും വാഗ്ദാനം ചെയ്യുന്നു.

തക്കാളി നിക്ഷേപിക്കുന്നവർക്ക് അഞ്ച് മാസം കഴിയുമ്പോൾ അഞ്ചിരട്ടിയായി തിരിച്ച് നൽകും. ഉത്തർപ്രദേശ് തലസ്ഥാനമായ ലക്‌നൗവിലെ മാൾ അവന്യുവിലാണ് യൂത്ത് കോൺഗ്രസുകാരുടെ എസ്ബിടി. സാമ്പത്തിക പ്രയാസം മൂലം തക്കാളി വാങ്ങാനാകാത്തവർത്ത് 80 ശതമാനം ലോണായി നൽകും. ഈ തുക തവണകളായി തിരിച്ചടച്ചാൽ മതി.

പ്രതിഷേധം വിജയിച്ചതോടെ ഒരു ശാഖകൂടി ബാങ്കിന് തുടങ്ങാനുള്ള തീരുമാനത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. കടക്കാരടക്കം തക്കാളി സൂക്ഷിക്കാൻ എസ്ബിടിയെ ആശ്രയിക്കുന്നുണ്ടെന്നാണ് ബാങ്കിന്റെ ചീഫ് മാനേജർ ആയ അവാസ്തി പറയുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top