മഅദനിയെ അനുഗമിക്കുന്നത് സിഐമാരായ രമേശും ഉമശങ്കറും

കർണ്ണാടകയിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന മഅദനിയെ അനുഗമിക്കുന്നത്് സിഐ റാങ്കിലുള്ള രമേശ്, ഉമശങ്കർ എന്നീ രണ്ട് പോലീസുകാരാണ്. ബാക്കി 17 ഉദ്യോഗസ്ഥർ റോഡു മാർഗ്ഗം കൊച്ചിയിലെത്തും.
കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് മഅദനി പുറപ്പെട്ടത്. തുടർന്ന് റോഡ് മാർഗ്ഗം അൻവാർശ്ശേരിയിലേക്ക് തിരിക്കും.
.
ഇളയമകൻ സലാഹുദ്ദീൻ, പിഡിപി ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ്, സഹായികളായ സിദ്ദീക്ക്, നിസാം എന്നിവരും മഅദനിയെ അനുഗമിക്കുന്നുണ്ട്.
മഅദനി നാട്ടിലെത്തിയ ശേഷം അന്നന്നുള്ള വിവരങ്ങൾ കൂടെയുള്ള ഉദ്യോഗസ്ഥർക്ക് നൽകണം. സുഖമില്ലാത്ത അമ്മയെ കാണുന്നതിനും മകന്റെ വിവാഹത്തിനുമായാണ് മഅദനി കേരളത്തിൽ എത്തുന്നത്. ബുധനാഴ്ച രാവിലെ തലശ്ശേരി നഗരസഭ ടൗൺഹാളിൽ നടക്കുന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കുന്ന മഅദനി വെള്ളിയാഴ്ച കൊല്ലം ടൗൺ ഹാളിൽ നടക്കുന്ന വിവാഹ വിരുന്നിൽ പങ്കെടുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here