അഫാഗനിൽ ഭീകരാക്രമണം; 50 മരണം

അഫ്ഗാനിസ്ഥാനിലുണ്ടായ ഭീകരാക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടു. വടക്കൻ അഫ്ഗാനിസ്താനിലെ സാരേപുൾ പ്രവിശ്യയിലാണ് സ്ത്രീകളും കുട്ടികളും ഉൾപെടെ 50 പേരെ ഭീകരർ വെടിവെച്ച് കൊന്നത്.
ഗ്രാമത്തിലെത്തിയ ആയുധധാരികൾ പ്രദേശവാസികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ശിയാ വിഭാഗക്കാരാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും. അഫ്ഗാൻ സുരക്ഷാ വിഭാഗത്തിലെ ഏഴു പേരും വെടിവെപ്പിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഒരു തീവ്രവാദിയെ സുരക്ഷാസേന വധിച്ചു.
അതേസമയം, ഗ്രാമവാസികൾ കൊല്ലപ്പെട്ടെന്ന അഫ്ഗാൻ സാർക്കാറിന്റെ പ്രസ്താവന താലിബാൻ നിഷേധിച്ചു. സർക്കാറിനെ പിന്തുണക്കുന്ന വിഭാഗത്തിലെ 28 പേരാണ് കൊല്ലപ്പെട്ടതെന്ന് താലിബാൻ വ്യക്തമാക്കി.
50 killed in afghan terrorist attack
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here