സവാള വില കുതിക്കുന്നു

onion price onion price hike steep hike in onion price

തക്കാളിക്കു പിന്നാലെ രാജ്യത്ത് ഉള്ളിവിലയും കുതിച്ചുയരുന്നു. മഹാരാഷ്ട്രയിലെ നാസിക്കിൽ ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി മൊത്തവിപണിയായ ലാസൽഗാവ് ചന്തയിൽ രണ്ടു ദിവസത്തിനിടെ മൊത്തവില ഇരട്ടിയായി. ചില്ലറവിപണിയിലും അതിന്റെ പ്രതിഫലനമുണ്ടാവും.

ലാസൽഗാവ് മൊത്ത വിപണിയിൽ ശനിയാഴ്ച ക്വിന്റലിന് 2,300 രുപയ്ക്കാണ് സവാള വിറ്റത്. വ്യാഴാഴ്ച വരെ 1,200 രൂപയ്ക്കു കച്ചവടം നടന്ന സ്ഥാനത്താണിത്. ജൂലായ്
ആദ്യം ക്വിന്റലിന് 500 രൂപയായിരുന്നു വില. കഴിഞ്ഞ വർഷം ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ ക്വിന്റലിന് ശരാശരി 1,000 രൂപയായിരുന്നു വില.

 

onion price hike

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top