ആശുപത്രിയിൽ പോകുന്നതിനിടെ അപകടം; മാതാവും മകനും മരിച്ചു
രോഗിയായ മാതാവുമായി ആശുപത്രിയിൽ പോകുന്നതിനിടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് മാതാവും മകനും മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച രാത്രി പന്ത്രണ്ടോടെ മലപ്പുറം എടപ്പാളിൽ വച്ചാണ് അപകടമുണ്ടായത്.
നരിപ്പറമ്പ് പുതുപ്പറമ്പിൽ വീട്ടിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ കുഞ്ഞാഞ്ഞു (88), മകൻ ഗഫൂർ (36) എന്നിവരാണ് മരിച്ചത്. കാർ ഓടിച്ചിരുന്നത് ഗഫൂറാണ്. രോഗിയായ കുഞ്ഞാഞ്ഞുവിനെ അസുഖം കൂടിയതിനെ തുടർന്ന് തൃശ്ശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here