ചികിത്സ നിഷേധിച്ച സംഭവം നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തിരുനൽവേലി സ്വദേശി മുരുകൻ ആറ് ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മരിച്ച സംഭവം നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഇതേക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്താൻ ഹെൽത്ത് സർവീസസ് ഡയറക്ടറോട് നിർദേശിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ചശേഷം ഭാവിയിൽ ഇത്തരം അനുഭവങ്ങൾ ആവർത്തിക്കാതിരിക്കാനുളള സംവിധാനവും ക്രമീകരണവും സർക്കാർ ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തിരുനൽവേലി സ്വദേശി മുരുകനെ ആറ് ആശുപത്രികൾ ചികിത്സ നൽകാതെ തിരിച്ചയച്ചുവെന്നും തക്ക സമയത്ത് ചികിത്സ ലഭിക്കാതെ ആ യുവാവ് മരിച്ചുവെന്നുമുളള റിപ്പോർട്ടുകൾ അത്യന്തം വേദനാജനകമാണ്. ഇതേക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്താൻ ഹെൽത്ത് സർവീസസ് ഡയറക്ടറോട് നിർദേശിച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചശേഷം ഭാവിയിൽ ഇത്തരം അനുഭവങ്ങൾ ആവർത്തിക്കാതിരിക്കാനുളള സംവിധാനവും ക്രമീകരണവും സർക്കാർ ഉണ്ടാക്കും. ചികിത്സ നൽകാതെ രോഗിയെ തിരിച്ചയ്ക്കുന്നതു നിയമവിരുദ്ധമായതുകൊണ്ട് ബന്ധപ്പെട്ട ആശുപത്രികൾക്കെതിരെ ഇതിനകം തന്നെ കേസ് എടുത്തിട്ടുമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here