Advertisement

വാൽപ്പാറയിൽ 8 വയസുകാരനെ പുലി കടിച്ചുകൊന്നു

5 hours ago
1 minute Read

തമിഴ്നാട് വാൽപ്പാറയിൽ വീണ്ടും കുട്ടിയെ പുലി കടിച്ചുകൊന്നു. അസം സ്വദേശികളുടെ എട്ടുവയസുകാരനായ മകൻ നൂറിൻ ഇസ്ലാമാണ് മരിച്ചത്. വേവർലി എസ്റ്റേറ്റിലാണ് സംഭവം.

വൈകീട്ട് ആറുമണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ട് നിൽക്കുകയായിരുന്ന കുട്ടിയെ പുലി പിടിച്ചുകൊണ്ട് പോവുകയായിരുന്നു. കുട്ടിയെ കാണാതായതോടെ മാതാപിതാക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

മാസങ്ങൾക്ക് മുമ്പാണ് വാൽപ്പാറയിൽ വെച്ച് ജാർഖണ്ഡ് ദമ്പതികളുടെ ആറുവയസുകാരിയെ പുലി ഭക്ഷിച്ചത്. വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ വീട്ടിൽ കയറിയായിരുന്നു പുലി പിടിച്ചുകൊണ്ടുപോയത്.

Story Highlights : 8-year-old boy killed by leopard in Valparai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top