നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, നാല് വര്‍ഷത്തിന് നന്ദി പറഞ്ഞ് ദുല്‍ഖര്‍

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രം തീയറ്ററുകളില്‍ എത്തിയിട്ട് നാല് വര്‍ഷം കഴിഞ്ഞു. ദുല്‍ഖറും സണ്ണി വെയ്നുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാള സിനിമയിലെ ആദ്യ റോഡ് മൂവിയായിരുന്നു ഇത്.ഹാഷിർ മുഹമ്മദ് തിരക്കഥയെഴുതി സമീർ താഹിർ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്.
കേരളം, കർണാടകം, ആന്ധ്രാപ്രദേശ്, ഒറീസ്സ, പശ്ചിമബംഗാൾ, നാഗാലാന്റ്, സിക്കിം എന്നീ ഏഴു ഇന്ത്യൻ സംസ്ഥാനങ്ങളിലായാണു ചിത്രീകരണം നടന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here