മോഷണക്കുറ്റം ആരോപിച്ച് പെണ്‍കുട്ടിയെ സഹപാഠികള്‍ വിവസ്ത്രയാക്കി മര്‍ദ്ദിച്ചു

ആദിവാസി പെണ്‍കുട്ടിയെ മോഷണക്കുറ്റം ആരോപിച്ച് വിദ്യാർഥിനികൾ വിവസ്ത്രയാക്കി മർദ്ദിച്ചു. ജാര്‍ഗണ്ഡിലെ ദുംകയിലെ വനിതാ കോളജിലാണ് സംഭവം.. ആക്രമിച്ച വിദ്യാര്‍ത്ഥികള്‍ ഈ നഗ്ന ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. കുട്ടി മൊബൈല്‍ മോഷ്ടിച്ചു എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ഓഗസ്റ്റ് നാലിനാണ് സംഭവം നടന്നത്. സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത്. എന്നാല്‍ പരാതി നല്‍കിയെങ്കിലും പോലീസ് കേസ് എടുക്കാന്‍ തയ്യാറായില്ലെന്ന് ആക്ഷേപം ഉണ്ട്.
സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൽ പ്രചരിച്ചതോടെ പെൺകുട്ടിയോടൊപ്പം പിതാവും ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കി. സംഭവത്തിന് ശേഷം ജോലിക്ക് പോകാൻ പോലും സാധിക്കുന്നില്ലെന്നും അച്ഛൻ പറയുന്നു.
മോഷ്ടിച്ചെന്ന ആരോപണം പെൺകുട്ടി നിഷേധിച്ചിട്ടുണ്ട്. തന്റെ കൈയിലുണ്ടായിരുന്ന അഞ്ഞൂറ് രൂപയ്ക്ക് വാങ്ങിയ സെക്കൻഡ് ഹാന്‍ഡ് മൊബൈൽ ഫോൺ കണ്ട് തെറ്റിദ്ധരിച്ചാണ് അവർ തന്നോട് ഇങ്ങനെ ചെയ്തതെന്നും സംഭവത്തിന് ശേഷം ഹോസറ്റലിൽ വിദ്യാർഥികൾ സംഘം ചേർന്ന് 18,600 രൂപ പിഴയടക്കാൻ ആവശ്യപ്പെട്ടതായും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.
girl attacked
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here