മഅദനി തലശ്ശേരിയിൽ കനത്ത സുരക്ഷ

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി തലശ്ശേരിയിലെത്തി. ഇന്ന് രാവിലെ തിരുവനന്തപുരം മാംഗ്ലൂർ എക്സ്പ്രസിലാണ് മഅദനി തലശ്ശേരിയിൽ എത്തിയത്. വൻ സുരക്ഷാ വലയത്തിലാണ് തലശ്ശേരി. ഡിവൈ.എസ്.പി. പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ശ്വാന സേനയും ബോംബു സ്വാഡും അടക്കം നൂറ് കണക്കിന് പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. മഫ്തിയിലും പോലീസുകാരുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് 12-ന് ടൗണ്‍ ഹാളിലാണ് മഅദനിയുടെ മകന്‍ ഉമ്മര്‍ മുഖ്താറിന്റെ വിവാഹം. വൈകീട്ട് വധുവിന്റെ അഴിയൂരിലെ വീട്ടില്‍ നടക്കുന്ന സല്‍ക്കാരത്തിലും പങ്കെടുത്തശേഷം മഅദനി റോഡുമാര്‍ഗം കോഴിക്കോട്ടേക്ക് പോകും. അവിടെനിന്ന് വ്യാഴാഴ്ചയാണ് കൊല്ലത്തേക്ക് തിരിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here