മിസോറാം ലോട്ടറി വിൽപ്പന കേരളത്തിൽ നിർത്തി വച്ചു

mizoram lottery

കേരളത്തിൽ മിസോറാം ലോട്ടറി വിൽക്കുന്നതും വിതരണം ചെയ്യുന്നതും തൽക്കാലികമായി നിർത്തിവച്ചു. ഇക്കാര്യം മിസോറാം സർക്കാർ കേരള സർക്കാരിനെ അറിയിച്ചു.

സംസ്ഥാനത്തു മിസോറം ലോട്ടറിയുടെ വിൽപന നിർത്തിവയ്ക്കുമെന്നും ഈയാഴ്ച തന്നെ ടിക്കറ്റുകൾ വിപണിയിൽ നിന്നു പിൻവലിക്കുമെന്നും മിസോറം സർക്കാർ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്തു വിതരണം ചെയ്ത 560 ലക്ഷം ലോട്ടറി ടിക്കറ്റുകൾ സംസ്ഥാന സർക്കാർ കഴിഞ്ഞയാഴ്ച പിടിച്ചെടുത്തിരുന്നു. പാലക്കാട്ടെ ഗോഡൗണിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇതിനു പുറമെ വിൽപ്പന നിയമവിരുദ്ധമാണെന്നു കാട്ടി സംസ്ഥാന നികുതി വകുപ്പ് കേന്ദ്രത്തിനും മിസോറാം സർക്കാരിനും കത്തയച്ചിരുന്നു. ഇത് പരിഗണിച്ചാണ് മിസോറാം സർക്കാരിന്റെ നടപടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top