ബർഫി തമിഴിലേക്ക്; നായകനായി എത്തുന്നത് തമിഴിലെ സൂപ്പർ താരം !!

barfi tamil remake

രൺബീർ കപൂർ, പ്രിയങ്ക ചോപ്ര, ഇലിയാന ഡിക്രൂസ് എന്നിവർ കേന്ദ്ര കഥാപാത്രത്തിൽ എത്തിയ ബർഫി എന്ന് സൂപ്പർ ഹിറ്റ് ചിത്രം തമിഴിൽ ഒരുക്കുന്നു. സൂപ്പർതാരം ധനുഷ് ആയിരിക്കും ചിത്രത്തിലെ നായകൻ.

സംസാരശേഷിയില്ലാത്ത കഥാപാത്രത്തെയായിരുന്നു ബർഫിയിൽ രൺബീർ കപൂർ അവതരിപ്പിച്ചത്. പ്രിയങ്ക ചോപ്രയായിരുന്നു ചിത്രത്തിലെ നായിക. ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന എന്നൈ നോക്കി പായും തോട്ടൈ, മാരി 2 തുടങ്ങിയവയാണ് ധനുഷിന്റെ പുതിയ പ്രൊജക്ടുകൾ. ഇവ പൂർത്തിയായ ശേഷമായിരിക്കും ബർഫിയുടെ തമിഴ് റീമേക്ക് ആരംഭിക്കുക.

മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്‌കർ നോമിനേഷൻ ഉൾപ്പെടെ നിരവധി അവാർഡുകൾ ബർഫി സ്വന്തമാക്കിയിരുന്നു. അനുരാഗ് ബസും സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു. 2012ലാണ് ബർഫി പുറത്തിറങ്ങിയത്.

 

barfi tamil remake

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top