ഉത്തരകൊറിയയുടെ ഭീഷണി ഭയക്കേണ്ടതില്ലെന്ന് ട്രംപ്

അമേരിക്കയുടെ അധീനതയിലുള്ള ഗുവാം ദ്വീപിലേക്ക് മിസൈൽ അയക്കുമെന്ന ഉത്തരകൊറിയയുടെ ഭീഷണിയെ ഭയപ്പെടേണ്ടതില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉത്തരകൊറിയൻ ഭീഷണിയെ ഭയപ്പെടേണ്ടതില്ലെന്നും അമേരിക്കൻ ജനതയും സൈന്യവും നിങ്ങൾക്കൊപ്പമുണ്ടെന്നും ട്രംപ് പറഞ്ഞു. ഗുവാം ഗവർണർ എഡ്ഡി കാൽവോയെ ടെലിഫോണിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
ഒരു അമേരിക്കൻ പൗരനെന്ന നിലയ്ക്കും ഗുവാമിന്റെ ഗവർണർ എന്ന നിലയ്ക്കും തനിക്ക് സുരക്ഷയിൽ ഉറപ്പുണ്ടെന്ന് എഡ്ഡി കാൽവോ ട്രംപിനെ അറിയിച്ചു.
ഉത്തര കൊറിയ ആണവായുധങ്ങൾ പരീക്ഷിക്കുന്നത് അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം വൻ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ആണവായുധങ്ങൽ ഉപയോഗിച്ച് ഗുവാമിൽ ആക്രമണം നടത്തുമെന്ന് കിം ജോങ് ഉൻ തിരിച്ചടിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here