Advertisement

യുവാവ് വെടിയേറ്റ് മരിച്ചു

August 13, 2017
1 minute Read
MASIN malappuram youth shot dead friends in custody

മലപ്പുറത്ത് പെരിന്തൽമണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ചു. മാനത്തുമംഗലം സ്വദേശി മാസിൻ ആണ് മരിച്ചത്. പിന്‍കഴുത്തിനെ വെടിയേറ്റ നിലയില്‍ വൈകിട്ട് അഞ്ചരയോടെയാണ് ഇയാളെ പെരിന്തല്‍മണ്ണയിലെ അല്‍-ഷിഫ ആശുപത്രിയിലെത്തിക്കുന്നത്. ചോരയില്‍ കുളിച്ച ഇയാളെ ഒരു സ്‌കൂട്ടറില്‍ നടുക്കിരുത്തിയാണ് രണ്ട് പേര്‍ ചേര്‍ന്ന് കൊണ്ടുവന്നത്. മാസിനെ ആശുപത്രിയിലാക്കിയ ശേഷം ഇവര്‍ പിന്നീട് സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു.
എയര്‍ഗണില്‍ നിന്നുള്ള വെടിയേറ്റാണ് ഇയാള്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. കോഴിക്കോട്  റേഡിയോളജി വിദ്യാര്‍ത്ഥിയാണ്
മരിച്ച മാസിൻ
ഇയാളെ ആശുപത്രിയിലെത്തിച്ചവരെക്കുറിച്ചും വിവരമില്ലാത്തത് സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. സംഭവത്തില്‍ പെരിന്തല്‍മണ്ണ പോലീസ് അന്വേഷണം ആരംഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top