യുവാവ് വെടിയേറ്റ് മരിച്ച സംഭവം; യുവാവിന്റെ സുഹൃത്തുക്കൾ കസ്റ്റഡിയിൽ

മലപ്പുറം പെരിന്തൽമണ്ണയിൽ ദുരൂഹ സാഹചര്യത്തിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ എട്ടു പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. മരിച്ച മാസിന്റെ സുഹൃത്തുക്കളെയാണ് കസ്റ്റഡിയിലെടുത്തത്. മാസിന് നേരെ എയർഗൺ ചൂണ്ടുന്ന ഫോട്ടോ ഇവരുടെ ഫോണിൽ നിന്നും പൊലിസിന് ലഭിച്ചിട്ടുണ്ട്.
ഇന്നലെ വൈകീട്ട് ആറു മണിയോടെയാണ് മാനത്തുമംഗലം സ്വദേശി മാസിൻ(21) വെടിയേറ്റ് മരിച്ചത്. കഴുത്തിനു പിന്നിൽ വെടിയേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമാണ് മരിച്ചത്.
പിൻകഴുത്തിന് വെടിയേറ്റ നിലയിൽ വൈകിട്ട് അഞ്ചരയോടെയാണ് ഇയാളെ പെരിന്തൽമണ്ണ അൽഷിഫ ആശുപത്രിയിലെത്തിക്കുന്നത്.
രക്തത്തിൽ കുളിച്ച യുവാവിനെ ഒരു സ്കൂട്ടറിൽ നടുക്കിരുത്തി രണ്ട് പേരാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലാക്കിയ ശേഷം ഇവർ പിന്നീട് സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
malappuram youth shot dead friends in custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here