Advertisement

വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

August 16, 2017
0 minutes Read
arrest

കണ്ണൂര്‍ പെരിങ്ങത്തൂരില്‍ പീഡനശ്രമത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ട കേസിലെ പ്രതി പിടിയില്‍. മത്തിപ്പറമ്പ് സ്വദേശി അന്‍സരായാണ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചു. പള്ളിക്കുനി ചാക്കേരി കുനിയില്‍ ഗോപിയുടെ ഭാര്യ റീജയെ ഇന്നലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.  വീട്ടിനടുത്ത അഴുക്കുചാലിലാണ് ശവശരീരം കണ്ടെത്തിയത്. ബലാല്‍സംഗം നടന്നോ എന്ന് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.

വീട്ടില്‍നിന്നും 250 മീറ്ററകലെ വെള്ളച്ചാലില്‍ പുതഞ്ഞ നിലയിലാണ് റീജയുടെ മൃതദേഹം കണ്ടെത്തിയത്. വസ്ത്രങ്ങള്‍ കീറിയതിനൊപ്പം ശരീരത്ത് പരിക്കുകളും ഉണ്ടായിരുന്നു. ഇന്‍ക്വസ്റ്റിന് ശേഷം പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മരണത്തിലേക്ക് നയിച്ച പരിക്കുകള്‍ കണ്ടെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top