പള്‍സര്‍ സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയില്ല

suni

നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയില്ല. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലും, 2011ല്‍ നടിയെ ആക്രമിച്ച കേസിലും പള്‍സര്‍ സുനിയുടെ റിമാന്റ് കാലാവധി ഇന്ന് അവസാനിക്കുകയായിരുന്നു. എന്നാല്‍ 2011ലെ കേസിലെ റിമാന്റ് കാലാവധി അവസാനിച്ച ഇയാളെ എറണാകുളം സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് ഈ മാസം 30വരെ റിമാന്റ് കാലാവധി നീട്ടി.

കോടതിയിലെത്തിയ മാധ്യമ പ്രവര്‍ത്തകരോട് അങ്കമാലി കോടതിയില്‍ ഇന്ന് ഉച്ചയോടെ ഹാജരാക്കുമ്പോള്‍ കേസില്‍ ഉള്‍പ്പെട്ട മാഡത്തിന്റെ പേര് വെളിപ്പെടുത്തുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അങ്കമാലി കോടതിയില്‍ ഹാജരാക്കാതെ പോലീസ് പള്‍സര്‍ സുനിയെ ജയിലിലേക്ക് കൊണ്ട് പോയി. എറണാകുളം സിജെഎം കോടതി റിമാന്റ് കാലാവധി നീട്ടിയ പശ്ചാത്തലത്തിലാണ് പോലീസ് ഇയാളെ ജയിലേക്ക് കൊണ്ട് പോയത്. എന്നാല്‍ സുനി വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് ഭയന്നാണ് പോലീസ് അങ്കമാലി കോടതിയില്‍ ഹാജരാക്കാത്തതെന്ന് അഡ്വ. ആളൂര്‍ പറഞ്ഞു. സുനി ചില നടികളുടെ പേര് പറ‍ഞ്ഞിരുന്നു,എന്നാല്‍ അഭിഭാഷക ധര്‍മ്മം അനുസരിച്ച് എനിക്കത് പുറത്ത് പറയാന്‍ പറ്റില്ലെന്നും ആളൂര്‍ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top