തെലുങ്ക് ചിത്രം ഫിദ ഹിറ്റായതോടെ പ്രതിഫലം കുത്തനെ ഉയർത്തി സായ് പല്ലവി

പ്രേമം ന്നെ ചിത്രത്തിലൂടെ മലയാളത്തിലെ പ്രിയ താരമായി മാറിയ സായ് പല്ലവി ഇപ്പോൾ തെലുങ്കിന്റെയും ഓമപുത്രിയായി മാറിയിരിക്കുന്നു. തെലുങ്കിൽ സായ് പല്ലവിക്ക് ജനപ്രീതി നേടിക്കൊടുത്തത് ഫിദ എന്ന ചിത്രമാണ്. സായ് പല്ലവിയുടെ ഭാനുമതി എന്ന കഥാപാത്രത്തെ കാണാൻ ബ്ലോക്ക് ബസ്റ്റർ ഹിറ്റായി മാറിയ ഫിദ വീണ്ടും വൂണ്ടും കാണുകയാണ് ജനം.
എന്നാൽ സഹതാരങ്ങൾക്ക് വെല്ലുവിളി ഉയർത്തി പ്രതിഫലം കുത്തനെ ഉയർത്തിയിരിക്കുകയാണ് സായ് പല്ലവി. 40 കോടി ഗ്രോസ് കളക്ഷൻ നേടിയ ഫിദയിൽ അഭിനയിക്കാൻ 40 ലക്ഷം രൂപയാണ് സായ് പല്ലവി വാങ്ങിയതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇപ്പോൾ പ്രതിഫലത്തുക കൂട്ടിയ സായ് 70 ലക്ഷം വരെ അടുത്ത ചിത്രത്തിന് വാങ്ങിയേക്കാം എന്നാണ് റിപ്പോർട്ട്.
തെലുങ്കിലെ മുൻനിര നടിമാരിൽ വിരലിലെണ്ണാവുന്നവർ മാത്രമാണ് ഒരു കോടിക്ക് മേൽ പ്രതിഫലം വാങ്ങുന്നത്. അടുത്ത് തന്നെ സായ് പല്ലവിയും കോടി ക്ലബിൽ കേറുമെന്ന് തന്നെയാണ് നിഗമനം.
sai pallavi film payment increased
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here