ശിവകാർത്തികേയൻ, ഫഹദ് ഫാസിൽ, നയൻതാര; സൂപ്പർ താരങ്ങൾ ഒന്നിച്ച വേലയ്ക്കാരൻ ടീസർ എത്തി

ശിവ കാർത്തികേയൻ ഫഹദ് ഫാസിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മോഹൻ രാജ സംവിധാനം ചെയ്യുന്ന വേലയ്ക്കാരന്റെ ടീസർ എത്തി.
തനി ഒരുവൻ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം മോഹൻ രാജ സംവിധാനം ചെയ്യുന്ന സിനിമ ആണ് വേലയ്ക്കാരൻ. ആദ്യമായി ഫഹദ് ഫാസിൽ തമിഴ് സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
24 എഎം സ്റ്റുഡിയോയുടെ ബാനറിൽ ആർ ഡി രാജയാണ് ചിത്രം നിർമ്മിക്കുന്നത്. നേരത്തെ റെമോ എന്ന ഹിറ്റ് ചിത്രം നിർമിച്ച നിർമാണ കമ്പനിയാണ് 24 എഎം സ്റ്റുഡിയോസ്.നയൻതാര നായികയായി എത്തുന്ന ചിത്രത്തിൽ പ്രകാശ് രാജ്, സ്‌നേഹ, തമ്പി രാമൈയ്യാ, വിജയ് വസന്ത്, രോഹിണി, ആർ ജെ ബാലാജി, സതിഷ്, യോഗി ബാബു, റോബോ ശങ്കർ, ചാർലി എന്നിവരാണ് മറ്റ് താരങ്ങൾ .അനിരുദ്ധ് രവിചന്ദ്രൻ സംഗീതം നിർവഹിക്കുന്ന സിനിമയുടെ ക്യാമറ റാംജി കൈകാര്യം ചെയ്യുന്നു. വിവേക് ഹർഷൻ എഡിറ്റിംഗും ടി മുത്തുരാജ് കലാസംവിധാനവും നിർവഹിക്കുന്നു .
Velaikkaran Official Teaser
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here