യുവമോര്‍ച്ചാ പ്രവര്‍ത്തകന് നേരെ ആക്രമണം

crime

തൃശൂര്‍ കൊടുങ്ങല്ലൂരില്‍ യുവമോര്‍ച്ചാ നേതാവിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു.യുവമോര്‍ച്ച തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം അനീഷ് പോണോത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്.ബിജെപിയിലെ മെഡിക്കല്‍ കോഴ അഴിമതിക്കെതിരെയും വ്യാജരസീതിനെ കുറിച്ചും അനീഷ്  പലപ്പോഴായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. സംഭവത്തില്‍ നാല് ആര്‍എസ്എസ് പ്രവർത്തകര്‍ക്കെതിരെ കേസെടുത്തു.

ഇന്നലെ രാത്രി 9മണിക്കാണ് സംഭവം. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം പുറത്തിറങ്ങുമ്പോഴായിരുന്നു ആക്രമണം. ക്ഷേത്രത്തിനു സമീപം ആര്‍എസ്എസിൻറെ ശാഖയിലുണ്ടായിരുന്ന 30 പേര്‍ വടിവാളും മറ്റു മാരകായുധങ്ങളുമായിആക്രമിക്കുകയായിരുന്നുവെന്ന് അനീഷ് പറഞ്ഞു. അനീഷ് ഇപ്പോള്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.അനീഷിൻറെ പരാതിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ അനീഷ്,രാജേഷ്,അഖില്,ജെമി എന്നിവര്‍ക്കെതിരെ കൊടുങ്ങല്ലൂര്‍ പൊലീസ് കേസെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top