ഇന്ത്യ ചെയ്ത 7 പാപങ്ങൾ; ഇന്ത്യയെ കളിയാക്കി ചൈനയുടെ വീഡിയോ

#TheSpark: 7 Sins of India. It’s time for India to confess its SEVEN SINS. pic.twitter.com/vb9lQ40VPH
— China Xinhua News (@XHNews) August 16, 2017
ഇന്ത്യ-ചൈന അതിർത്തി തർക്കം നിലനിൽക്കുന്ന ഡോക്‌ലാം വിഷയത്തിൽ ഇന്ത്യൻ നിലപാടിനെ പരിഹസിച്ച് ചൈനീസ് വീഡിയോ. ചൈനീസ് വാർത്താ ഏജൻസിയായ സിൻഹുവാ ആണ് ട്വിറ്ററിലൂടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഡോക്‌ലാം വിഷയത്തിൽ ഇന്ത്യ ചെയ്ത ഏഴ് പാപങ്ങൾ എന്ന് എണ്ണിപ്പറഞ്ഞാണ് വീഡിയോ.
ന്യൂഡൽഹിയുടെ ഏഴ് പാപങ്ങൾ എന്ന പേരിലാണ് ഇന്ത്യയ്‌ക്കെതിരെയുള്ള വാദങ്ങളുള്ളത്. ഇന്ത്യയെ പ്രതിനിധീകരിക്കുന്ന രീതിയിൽ തലപ്പാവ് വച്ച ഒരാളേയും വീഡിയോയിൽ കാണാം. ഇന്ത്യയ്ക്ക് വേണ്ടി വാദിക്കുന്ന ഈ കഥാപാത്രത്തെ പരിഹാസ രൂപേണെയാണ് വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്.
china mocks india video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here