Advertisement

ഇന്ന് ചിങ്ങം ഒന്ന്; സമൃദ്ധിയുടെ ഓണനാളിലേക്കുള്ള കാത്തിരിപ്പില്‍ മലയാളികള്‍

August 17, 2017
Google News 1 minute Read
chingam

ഐശ്വര്യത്തിന്റേയും സമൃദ്ധിയുടെയും ഓണനാളിലേക്കുള്ള കാത്തിരിപ്പിന് ആക്കം കൂട്ടി ഇന്ന് പൊന്നിന്‍ ചിങ്ങപ്പുലരി. ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടക്കുകയാണ്. ഗൃഹാതുരതയുടെ ഓര്‍മ്മകള്‍ പോലും അന്യമായിരിക്കുന്ന ഇക്കാലത്ത് ഓണം ഇന്ന് പട്ടണത്തിലെ മലയാളികള്‍ക്ക് ഒരു തരത്തില്‍ ഹൈടെക് ആഘോഷമാണ്. നാട്ടിന്‍പുറങ്ങളില്‍ പഴമയുടെ ഓണക്കാഴ്ചകളില്‍ ചിലതെങ്കിലും മായാതെ അവശേഷിക്കുന്നുണ്ടെങ്കിലും ഓണദിവസങ്ങളിലെ വ്യാപകമായ പങ്കാളിത്തം നാട്ടിന്‍പുറത്തിന് അന്യമായി തുടങ്ങുന്നുണ്ട്. എങ്കിലും ഓണനാളുകള്‍ ഉണ്ടാക്കുന്ന ഒരു പ്രത്യേക ആനന്ദമുണ്ട്. അന്നും ഇന്നും മലയാളികളുടെ മനസില്‍ മായാതെ നില്‍ക്കുന്നത് ആ ആനന്ദം മാത്രമാണ്.

വിവിധ കര്‍ഷക സംഘടനങ്ങള്‍ ഇന്ന് കര്‍ഷകര്‍ കര്‍ഷക ദിനം ആഘോഷിക്കുന്നുണ്ട്. അന്യ ദേശത്ത് നിന്നാണെങ്കിലും പൂക്കളും, പച്ചക്കറികളും, ഓണത്തപ്പനും ഇത്തവണയും മലയാളികളുടെ വീട്ടിലേക്കെത്തും. കാത്തിരിക്കാം പൂവിളിയുടെ ഓണനാളുകള്‍ക്കായി..

chingam, onam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here