ഹോട്ടല്‍ ജീവനക്കാരിയെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അപമാനിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ജീവനക്കാരിയെ മേലുദ്യോഗസ്ഥന്‍ ജോലി സ്ഥലത്ത് അപമാനിക്കാന്‍ ശ്രമിച്ചതായി പരാതി.സംഭവത്തിന്റെ വീഡിയോ പുറത്തായിട്ടുണ്ട്. അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥന്‍ യുവതിയുടെ സാരിയില്‍ പിടിച്ച് വലിക്കുന്നുണ്ട്. ഇയാള്‍ക്കെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് അധികൃതര്‍ ഇരുവരേയും പിരിച്ച് വിട്ടു. യുവതിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു ആക്രമണം. ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറിയതിന് തന്നെ പിരിച്ച് വിട്ടതെന്തിനാണെന്നാണ് യുവതി ചോദിക്കുന്നത്.
സുരക്ഷാ വിഭാഗം മേധാവിയാണ് യുവതിയെ ആക്രമിച്ചത്. യുവതിയെ വലിച്ചിഴയ്ക്കുകയും സാരി അഴിക്കാന്‍ ശ്രമിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവം നടന്ന ദിവസം യുവതി എച്ച്ആര്‍ വിഭാഗത്തില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്ന് ഭര്‍ത്താവിന്റെ നിര്‍ദേശ പ്രകാരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here