Advertisement

അടുക്കളയിലെ സ്‌പോഞ്ച് വില്ലനാകുന്നത് എപ്പോൾ ?

August 18, 2017
1 minute Read
kitchen sponge and health issues

നമ്മുടെ ദൈനംദിന ജീവിതത്തിലെ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് പാത്രങ്ങൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന സ്‌പോഞ്ച്. പാത്രങ്ങൾ ‘വൃത്തിയാക്കുക’ എന്ന ലക്ഷ്യത്തോടെ നാം ഉപയോഗിക്കുന്ന ഈ സ്‌പോഞ്ചുകൾ നമ്മുടെ ആരോഗ്യത്തിന്റെ ഏറ്റവും വലിയ ‘വില്ലനായി’ മാറുമെന്നാണ് പുതിയ പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അടുക്കളയിൽ ഉപയോഗിക്കുന്ന സ്‌പോഞ്ചുകൾ വീട്ടിലെ ടോയിലറ്റ് സീറ്റിനേക്കാൾ 20,000 മടങ്ങ് വൃത്തിഹീനമാണെന്ന വാർത്ത പുറത്ത് വന്നത് ജനങ്ങളെ പരിഭ്രാന്തരാക്കിയിരുന്നു. എന്നാൽ സ്‌പോഞ്ച് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചും, അവയെ എങ്ങനെ തുരത്തണമെന്നുമുള്ള പഠനത്തിന്റെ ഭാഗമായി വിദഗ്ധർ നടത്തിയ പരീക്ഷണത്തിൽ 14 വ്യത്യസ്ത സ്‌പോഞ്ചുകളിലെ 28 സാമ്പിളുകൾ പരിശോധിക്കുകയും അതിൽ നിന്നും 362 തരം രോഗാണുക്കളെ കണ്ടെത്തുകയും ചെയ്തു. കണ്ടെത്തിയവയിൽ പൊതുവായ പത്തിൽ അഞ്ചെണ്ണത്തിനും മനുഷ്യനിൽ രോഗം പടർത്താനുള്ള സാധ്യത വളരെ കൂടുതലാണെന്നും അവർ വെളിപ്പെടുത്തുന്നു.

എല്ലാം വൃത്തിയാക്കുന്ന സ്‌പോഞ്ചിനെയും വൃത്തിയാക്കണം

പണ്ട് കാലത്ത് ചകിരിയും, വാഴയിലയും, കാരവുമൊക്കെ ഉപയോഗിച്ചാണ് പാത്രങ്ങൾ തേച്ച് കഴുകിയിരുന്നത്. എന്നാൽ ഫ്‌ളാറ്റ് ജീവിതത്തിലേക്ക് കുടിയേറിയ നമുക്ക് ചകിരിയും, വാഴയിലയും എവിടെന്ന് കിട്ടാൻ ? അതുകൊണ്ട് തന്നെ പത്രങ്ങൾ വൃത്തിയാകാൻ സ്‌പോഞ്ച് ഉപയോഗിക്കാതെ വയ്യ. എന്നാൽ ഇതിലൂടെ രോഗം വരാനുള്ള സാധ്യതയുമുണ്ട്. എന്നാൽ വിഷമിക്കേണ്ട, ഈ പ്രശ്‌നത്തിനും പിരഹാരം കണ്ടെത്തിയിട്ടുണ്ട് വിദഗ്ധർ.

ഒരു സ്പൂൺ ബ്ലീച്ച്, 9 സ്പൂൺ വെള്ളത്തിൽ കലക്കി സ്‌പോഞ്ച് മുക്കിവെക്കുക.
അൽപ്പസമയം കഴിഞ്ഞ് സ്‌പോഞ്ച് ഉണക്കി കഴിഞ്ഞാൽ സ്‌പോഞ്ച് വൃത്തിയാകും.

അല്ലെങ്കിൽ ഒരു പാത്രത്തിൽ വെള്ളമെടുത്ത് സ്‌പോഞ്ച് മുക്കവെച്ച് മൈക്രോവേവിൽ വെക്കുക. വെള്ളം തിളക്കുമ്പോൾ സ്‌പോഞ്ചിലെ ബാക്ടീരിയയെയും നശിപ്പിക്കുമെന്നാണ് പറയുന്നത്.

ഒരു സ്‌പോഞ്ചിന്റെ ആയുസ്സ്

സാധാരഗതിയിൽ സ്‌പോഞ്ച് തേഞ്ഞ് ഉപയോഗശൂന്യമാകുന്നത് വരെ നാം ഉപയോഗിക്കാറുണ്ട്. അതാണ് ഒരു സ്‌പോഞ്ചിന്റെ ആയുസ്സെന്നാണ് നാം ധരിച്ചിരുന്നത്. എന്നാൽ ഒരാഴ്ച്ചയേ ഒരു സ്‌പോഞ്ച് ഉപയോഗിക്കാവൂ എന്നാണ് വിദഗ്ധർ പറയുന്നത്.

എന്നാൽ വളരെ കുറച്ച് പാത്രങ്ങൾ മാത്രമാണ് കഴുകുന്നതെങ്കിൽ അതിൽ കൂടുതൽ സമയം സ്‌പോഞ്ച് ഉപയോഗിക്കാം. സ്‌പോഞ്ചിന്റെ ഓരോ ഉപയോഗവും കഴിഞ്ഞ് വൃത്തിയാക്കുകയാണെങ്കിൽ 30 മുതൽ 35 ദിവസം വരെ ഒരു സ്‌പോഞ്ച് ഉപയോഗിക്കാം.

kitchen sponge and health issues

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top