Advertisement

മാനേജരെ ഭീഷണിപ്പെടുത്തി; നിഷാമിനെതിരെ പോലീസ് കേസെടുത്തു

August 18, 2017
0 minutes Read
Nisham court directs govt to submit report on Nizam mental state

ചന്ദ്രബോസ് വധക്കേസിൽ ശിക്ഷയനുഭവിച്ച് ജയിലിൽ കഴിയുന്ന നിഷാമിനെതിരെ പോലീസ് കേസെടുത്തു. നിഷാമിന്റെ കമ്പനിയായ കിംഗ്‌സ് സ്‌പെയ്‌സിന്റെ മാനേജർ ചന്ദ്രശേഖരനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് തൃശ്ശൂർ വെസ്റ്റ് പോലീസ് കേസെടുത്തിരിക്കുന്നത്.

ചന്ദ്രശേഖരനെ ചൊവ്വാഴ്ച രണ്ട് തവണ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.ഓഫീസിലെ ഒരു ഫയൽ ഉടൻ എത്തിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കണ്ണൂർ സെൻട്രൽ ജയിലിലെ ആശുപത്രിയിൽനിന്ന് നിഷാം ചന്ദ്രശേഖരനെ വിളിച്ചത്. സംഭാഷണത്തിനിടെ നിഷാം ചന്ദ്രശേഖരനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്താതിയും പരാതിയിൽ വ്യക്തമാക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top