സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് ആരംഭിച്ചു

സംസ്ഥാനത്തെ ഒരു വിഭാഗം സ്വകാര്യ ബസുടമകൾ ആഹ്വാനം ചെയ്ത പണിമുടക്ക് ആരംഭിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. ചാർജ് വർധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
എന്നാൽ ഇന്നു നടക്കുന്ന സ്വകാര്യ ബസ് പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് ബസ് ഓപറേറ്റേഴ്സ് കോഡിനേഷൻ കമ്മിറ്റി അറിയിച്ചിട്ടുണ്ട്. ബസ് ഉടമകൾ ഉന്നയിച്ച ആവശ്യങ്ങളിൽ മുഖ്യമന്ത്രിയുമായി സംസാരിച്ച് പരിഹാരം കാണാമെന്ന ഗതാഗതമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരത്തിൽനിന്ന് വിട്ടുനിൽക്കുന്നതെന്ന് കോഡിനേഷൻ ഭാരവാഹികൾ അറിയിച്ചു.
private bus strike begin today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here