Advertisement

സൗദിയിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു

August 19, 2017
0 minutes Read
obit

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. അൽബാഹയ്ക്ക് സമീപം മക്കുവയിലുണ്ടായ അപകടത്തിലാണ് മരണം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം അമരവിള താന്നിമൂട് സ്വദേശി ഷഫീഖ് പീർ മുഹമ്മദ് (30), പരപ്പനങ്ങാടി ചാളക്കപ്പറമ്പ് സ്വദേശി സിറാജ്ജുദ്ദീൻ (30) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം മാർത്താണ്ഡം ലസ്വദേശി അനീഷ് (32) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. അൽബാഹ കിംങ് ഫഹദ് ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്.

വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച വാഹനം ഇലക്ട്രിക് പോസ്റ്റിലിടിച്ച് വൈദ്യുതാഘാതമേറ്റാണ് ഇരുവരും മരിച്ചത്. മുക്കുവയിലെ മിറൽ അറബ്ബിയ എന്ന കമ്പനിയിൽ ജീവനക്കാരാണ് ഇവർ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top