അൻവർ എംഎൽഎയുടെ പാർക്കിന്റെ അനുമതി പിൻവലിക്കില്ലെന്ന് പഞ്ചായത്ത് ഭരണസമിതി

p v anvar water theme park (1) pv anwar park attack issue 14 arrested

പി വി അൻവർ എംഎൽഎയുടെ പാർക്കിന്റെ അനുമതി പിൻവലിക്കില്ലെന്ന് കൂടരഞ്ഞി പഞ്ചായത്ത് ഭരണസമിതി. പാർക്കിൽ നിയമലംഘനം നടന്നതായി ഭരണസമിതിയ്ക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നും അധികൃതർ പറഞ്ഞു. തീരുമാനം ഏകകണ്ഠമാണ്. പരാതി പരിശോധിക്കാൻ ഉപസമിതിയെ നിയമിക്കുമെന്നും ഭരണസമിതി പറഞ്ഞു.

അതിനിടെ യൂത്ത് കോൺഗ്രസ് പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച് സംഘർഷഭരിതമായി. ഭരണസമിതി ചർച്ചയ്ക്കിടെ എംഎൽഎ ഓഫീസിൽ എത്തിയതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്. എംഎൽഎയെ അനുകൂലിക്കുന്നവർ മാർച്ച് തടഞ്ഞതോടെ സംഘർഷത്തിലെത്തുകയായിരുന്നു.

എം.എൽ.എയുടെ പാർക്കിന്റെ വിവാദവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് യോഗം നടക്കുന്നതിനിടെയാണ് പി വി അൻവർ എംഎൽഎ ഓഫീസിലെത്തിയത്. നേരത്തെ ആര്യാടനും മകനുമാണ് ആരോപണങ്ങൾക്ക് പിന്നിലെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാഷ്ട്രീയപ്രേരിതമായാണ് ആരോപണമുന്നയിക്കുന്നതെന്നും എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top